മയ്യിൽ :- കണ്ണൂർ ജില്ലാ വടംവലി അസോസിയേഷൻ IRE ജില്ലയിലെ വടംവലി ടീമുകളുടെ ജനറൽ ബോഡി യോഗം മയ്യിൽ എം.വി ഗോപാലൻ സ്മാരക വായനശാലയിൽ വെച്ച് നടന്നു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: റോബർട്ട് ജോർജ് ഉദ്ഘാടനം ചെയ്തു. മനോജ് വടുവൻകുളം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ബാബു മുല്ലക്കൊടി റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിൽ ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ മെഡൽ ജേതാവും ലോക പഞ്ചഗുസ്തി മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ച ഷിജു പാലയോടിന് അനുമോദനം നൽകി. സതീശൻ മാസ്റ്റർ കാസർഗോഡ്, പത്മനാഭൻ പിലാത്തറ, ബിജുമോൻ മയ്യിൽ, വെങ്കിടേഷ് വെമ്പടി എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ
ബാബു മുല്ലക്കൊടി : സെക്രട്ടറി
വെങ്കിടേഷ് വെമ്പടി : പ്രസിഡന്റ്
ട്രഷറർ : ബിജുമോൻ മയ്യിൽ