ചേലേരി മുഹമ്മദ് അബ്ദുറഹ്മാൻ സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ ഉന്നതവിജയികളെ അനുമോദിച്ചു


ചേലേരി :- ചേലേരി മുഹമ്മദ് അബ്ദുറഹ്മാൻ സ്മാരക വായനശാല & ഗ്രന്ഥാലയം എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു. കൊളച്ചേരി സർവീസ് സഹകരണ ബാങ്ക് ഹാളിൽ നടന്ന ചടങ്ങ് കണ്ണൂർ കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ ഉദ്ഘാടനവും ഉപഹാര സമർപ്പണവും നിർവ്വഹിച്ചു. ഗ്രന്ഥാലയം പ്രസിഡണ്ട് സി.കെ  ജനാർദ്ദനൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ തളിപ്പറമ്പ് താലൂക്ക് കമ്മറ്റി അംഗം കെ .വി ശശീന്ദ്രൻ മുഖ്യാതിഥിയായി . കൊളച്ചേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് കെ.എം ശിവദാസൻ മുഖ്യ പ്രഭാഷണം നടത്തി.

 ഗ്രന്ഥശാല ഭാരവാഹിളായ പി.കെ രഘുനാഥൻ, ദാമോദരൻ കൊയിലേരിയൻ, എം.സി സന്തോഷ് കുമാർ , ടി.വി മഞ്ജുള, കെ. ഭാസ്കരൻ , ടി. അഫ്ര എന്നിവർ സംസാരിച്ചു.











Previous Post Next Post