കണ്ടക്കൈ റോഡിൽ ലോറി ചെളിയിൽ താഴ്ന്നു


മയ്യിൽ :- കണ്ടക്കൈ റോഡിൽ പൈപ്പ് ലൈനിനായി എടുത്ത കുഴിയിൽ ലോറി താഴ്ന്നു. വെള്ളക്കെട്ടും പൈപ്പ് ലൈൻ ഇടാനായി എടുത്ത കുഴിയും ഇവിടെ ഉള്ളവർക്ക് പ്രയാസം ആവുകയാണ്. ഇരിട്ടിയിൽ നിന്ന് തടിയുമായി എത്തിയ ലോറിയാണ് റോഡരികിൽ ചെളിയിൽ താഴ്ന്നത്. നേരത്തെയും ലോഡുമായെത്തുന്ന ലോറികൾ ചെളിയിൽ താഴുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട്.   ഏറെ പ്രയാസപ്പെട്ടാണ് അവ പുറത്ത് എത്തിച്ചത്. ഇവിടെ റോഡരികിലെ ഓവുചാലിൽ മണ്ണ് നിറയുന്നതും ഇവിടെയുള്ള കടകളിൽ വെള്ളം കയറുന്നതും  നിത്യസംഭവമായിരിക്കുകയാണ് .

Previous Post Next Post