തായംപൊയിൽ എ എൽ പി സ്കൂളും, സഫ്ദർ ഹാശ്മി ഗ്രന്ഥാലയവും സംയുക്തമായി സംഘടിപ്പിച്ച വായന മാസാചരണം സമാപിച്ചു

 


മയ്യിൽ:- തായംപൊയിൽ എ എൽപി സ്കൂളും സഫ്ദർ ഹാശ്മി ഗ്രന്ഥാലയവും സംയുക്തമായി സംഘടിപ്പിക്കുന്ന വായന മാസാചരണത്തിന്  സമാപനമായി.  ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു മ.ദേർസ് പി.ടി.എയുടെ നേതൃത്വത്തിൽ രക്ഷിതാക്കളുടെ  വായന പ്രോത്സാഹനത്തിന് ലൈബ്രറി കൗൺസിൽ വിഭാവനം ചെയ്യുന്ന  അമ്മ വായന പരിപാടിയുടെ ഉദ്ഘാടനവും ചടങ്ങിൽ നടന്നു. അമ്മ വായനയുടെ ഭാഗമായി ബഷീർ കൃതികളുടെ വായന അനുഭവങ്ങൾ ജിജി ടി , ഷംന കൃഷ്ണൻ എന്നിവർ അവതരിപ്പിച്ചു. 

എസ്എസ്എൽസി, +2 പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും A+ നേടിയ പൂർവ വിദ്യാർത്ഥികളെ  അനുമോദിച്ചു. വായനമാസാചരണത്തിന്റെ ഭാഗമായി നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. പുസ്തക പ്രദർശനം, വായന മധുരം തേടിയുള്ള വായനശാല സന്ദർശനം, വായന മത്സരം, കുറിപ്പ് തയ്യാറാക്കൽ, ക്വിസ് മത്സരം തുടങ്ങിയ വിവിധ പരിപാടികൾ വായന മാസാചരണത്തിന്റെ ഭാഗമായി നടന്നു.




Previous Post Next Post