കാരുണ്യ യാത്രയ്ക്കൊരുങ്ങി ശ്രീനിധി ട്രാവൽസ് ; ഓഗസ്റ്റ് 1 മുതൽ രോഗികൾക്കും വൃദ്ധജനങ്ങൾക്കും സൗജന്യയാത്ര


പിലാത്തറ :  ബസ് സർവീസിനോടൊപ്പം കാരുണ്യ പ്രവർത്തനങ്ങളിലും നിറഞ്ഞു നിൽക്കുന്ന ശ്രീനിധി ട്രാവൽസ് ഓഗസ്റ്റ് ഒന്ന് മുതൽ ശ്രീനിധി ട്രാവൽസിൻ്റെ എല്ലാ ബസുകളിലും രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്ന രോഗികൾക്കും, 75 വയസിന് മുകളിലുള്ള വൃദ്ധങ്ങൾക്കും സൗജന്യയാത്ര ഒരുക്കുന്നു. കേരളത്തിൽ കെ എസ് ആർ ടി സിയോ മറ്റ് സ്വകാര്യ ബസുകളോ ഇത്തരത്തിലുള്ള തീരുമാനം കൈകൊണ്ടിട്ടില്ല എന്നിരിക്കെയാണ് കാരുണ്യത്തിൻ്റെ കനിവ് വറ്റാത്ത സർവീസുമായി ശ്രീനിധി ട്രാവൽസ് മുന്നോട്ട് വന്നിട്ടുള്ളത്.

നിലവിൽ ശ്രീനിധി ട്രാവൽസിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പുറമെ ഓഗസ്റ്റ് 1 മുതൽ ശ്രീനിധിയുടെ എല്ലാ ബസ്സുകളിലും രോഗങ്ങൾ കൊണ്ടു ബുദ്ധിമുട്ടുന്ന രോഗികൾക്കും 75വയസും അതിന് മുകളിലുമുള്ള എല്ലാ വൃദ്ധ ജനങ്ങൾക്കും തികച്ചും സൗജന്യമായി യാത്ര ചെയ്യുന്നതിന് ശ്രീനിധി മാനേജ്മെന്റ് തീരുമാനിച്ചിട്ടുണ്ട് എന്ന് ശ്രീനിധി ട്രാവൽസ് അധികൃതർ പറയുന്നു.


Previous Post Next Post