മയ്യിൽ :- മയ്യിൽ ഗ്രാമപഞ്ചായത്ത് 2023 - 24 വാർഷിക പദ്ധതിയുടെ ഭാഗമായി കോറളായിത്തുരുത്തി ഗവണ്മെന്റ് എൽ.പി സ്കൂൾ കുട്ടികൾക്കുള്ള പ്രഭാത ഭക്ഷണ വിതരണ പരിപാടിയുടെ ഉദ്ഘാടനം നാളെ ആഗസ്ത് 1 ചൊവ്വാഴ്ച രാവിലെ 9.30 ന് നടക്കും.
മയ്യിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.ടി രാമചന്ദ്രന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് എം.വി അജിത ഉദ്ഘാടനം ചെയ്യും. ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.വി അനിത പദ്ധതി വിശദീകരണം നടത്തും.