കരിങ്കൽ ക്വാറിയിൽ മണ്ണുമാന്തി യന്ത്രത്തിന്റെ അടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം


കരുവഞ്ചാൽ :- നടുവിൽ പഞ്ചായത്തിലെ മഞ്ഞുമല കരിങ്കൽ ക്വാറിയിലുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കർണാടക കുടക് ജില്ലയിലെ സോമവാർ പേട്ട താലൂക്കിലെ മാതാപുരത്തെ പരേതനായ മുഹമ്മദലിയുടെയും ഖദീജയുടെയും മകൻ റഷീദ് (36) ആണ് മണ്ണുമാന്തി യന്ത്രത്തിന്റെ അടിയിൽപ്പെട്ട് ദാരുണമായി മരിച്ചത്.

ഞായറാഴ്ച വൈകിട്ട് നാലോടെ ആയിരുന്നു അപകടം. ആറ് വർഷമായി ക്വാറിയിൽ സൂപ്പർവൈസറായി ജോലി ചെയ്തു വരിക ആയിരുന്നു. ഭാര്യ സെറീന. മക്കൾ: ഫാത്തിമത്ത് സോലിയ, ശിഫാ ഫാത്തിമ, റിസ്‌വ ഫാത്തിമ. സഹോദരങ്ങൾ: ഷുക്കൂർ, സക്കീന. 

Previous Post Next Post