ചേലേരി :- മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്സ് നേതാവുമായ ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി കൊണ്ട് ചേലേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവ്വകക്ഷി യോഗം നടന്നു. ചേലേരി മുക്കിൽ ബസാറിൽ നടന്ന അനുശോചന യോഗത്തിൽ ചേലേരി മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് എൻ.വി പ്രേമാനന്ദൻ അദ്ധ്യക്ഷത വഹിച്ചു.
ഡി.സി.സി ജനറൽ സെക്രട്ടറി കെ.സി ഗണേശൻ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ കെ.വി പവിത്രൻ (സി.പി.എം) സി. കുഞ്ഞമ്പു (ബി.ജെ.പി) ഷാഹുൽ ഹമീദ് (മുസ്ലീം ലീഗ്), പി.സുരേന്ദ്രൻ മാസ്റ്റർ ( സി.പി.ഐ), കെ.നൗഷാദ് (വെഫെയർ പാർട്ടി), സി.വിജയൻ മാസ്റ്റർ (കെ.എസ്.എസ്.പി.എ), കെ.മുരളീധരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് ചേലേരിയിൽ മൗന ജാഥയും സംഘടിപ്പിച്ചിരുന്നു.