കുറ്റ്യാട്ടൂർ ശ്രീ കൂർമ്പ ഭഗവതി കാവ് തീപിടുത്തം ; കുറ്റവാളികളെ ഉടൻ പിടികൂടണം - കോൺഗ്രസ് കമ്മിറ്റി


കുറ്റ്യാട്ടൂർ :- ശ്രീ കൂർമ്പ ഭഗവതി കാവ് തീപിടുത്തത്തിന് പിന്നിലെ കുറ്റവാളികളെ ഉടൻ പിടികൂടണമെന്ന് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. തിടപ്പള്ളിക്ക് തീ പിടിച്ചതിന്റെ ഫലമായി ഒരു ലക്ഷത്തിലേറെ രൂപയുടെ പൂജാസാധനങ്ങൾ ഉൾപ്പെടെയുള്ള സാധന സാമഗ്രികളാണ് കത്തി നശിച്ചത്. 

കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ.പി ശശിധരന്റെ നേതൃത്വത്തിൽ കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ എ.കെ ശശിധരൻ, യൂസഫ് പാലക്കൽ, മുൻ ബ്ലോക്ക് പ്രസിഡണ്ട് വി.പത്മനാഭൻ മാസ്റ്റർ, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി എം.വി ഗോപാലൻ നമ്പ്യാർ, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ചാർജ് വഹിക്കുന്ന ഷാജി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് അമൽ കുറ്റ്യാട്ടൂർ എന്നിവർ സ്ഥലം സന്ദർശിച്ചു.

സംഭവത്തിന് ഉത്തരവാദികളായവരെ കണ്ടെത്തി നിയമ നടപടികൾ സ്വീകരിക്കണം എന്നാവശ്യപ്പെട്ട് ജില്ലാ കലക്ടർ, സിറ്റി പോലീസ് കമ്മീഷണർ എന്നിവർക്ക് നൽകിയ നിവേദനത്തിലൂടെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെടുകയും ചെയ്തു.

Previous Post Next Post