CPI(M) ചെറാട്ട് മൂല ബ്രാഞ്ച് സ: ഇ.കെ നായനാർ മന്ദിരം കെട്ടിടോദ്ഘാടനം ആഗസ്ത് 19 ന് ; സംഘാടക സമിതി രൂപീകരിച്ചു


ചട്ടുകപ്പാറ :-  ആഗസ്ത് 19 ന് CPI(M) ചെറാട്ട് മൂല ബ്രാഞ്ചിന് വേണ്ടി നിർമ്മിച്ച സ: ഇ.കെ നായനാർ മന്ദിരം കെട്ടിടോദ്ഘാടനം നിർവ്വഹിക്കും. ഉദ്ഘാടന വിജയത്തിന് വേണ്ടി സംഘാടക സമിതി രൂപീകരിച്ചു.
സംഘാടക സമിതി രൂപീകരണ യോഗം CPI(M) മയ്യിൽ ഏരിയ കമ്മറ്റി അംഗം എം.വി സുശീല ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ, കെ.നാണു, കെ.കുഞ്ഞിരാമൻ, കെ.കെ ഗോപാലൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. എ. കൃഷ്ണൻ അദ്ധ്യക്ഷ്യത വഹിച്ചു. പി. ശ്രീധരൻ സ്വാഗതം പറഞ്ഞു.

ഭാരവാഹികൾ

ചെയർമാൻ - എ.കൃഷ്ണൻ

വൈസ് ചെയർമാൻ -എ.സുകേഷ്

കൺവീനർ - പി.ശ്രീധരൻ

ജോ: കൺവീനർ - കെ.വി പ്രതീഷ്

Previous Post Next Post