ITM കോളേജിൽ ലേഡീസ് ഹോസ്റ്റൽ ബിൽഡിംങ് ഉദ്ഘാടനം ചെയ്തു


മയ്യിൽ :- ഐ ടി എം കോളേജിൻ്റെ അത്യാധുനിക സംവിധാനങ്ങളോടൂകൂടി പുതുതായി നിർമ്മിച്ച മൂന്നു നിലകളോട് കൂടിയ വിശാലമായ ലേഡീസ് ഹോസ്റ്റൽ ബിൽഡിംങ് ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ.ബിന്ദു നിർവഹിച്ചു കുറ്റിയാട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി റെജി പി പി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ആർകിടെക്ട് അശോക് പുതിയാൻ ,മയ്യിൽ എയിസ് ബിൽഡേർസ് എൻജിനീയർ ബാബു പണ്ണേരി എന്നിവരെ മൊമെൻ്റോ നൽകി ആദരിച്ചു കുറ്റിയാട്ടൂർ വാർഡ് മെമ്പർ ശ്രീ യുസഫ് പാലക്കൽ,ഹിറാ ചാരിറ്റബിൾ ട്രസ്റ്റ് മുൻ ചെയർമാൻ എം പി എ റഹിം, ഐ ടി എം എം ബി എ അക്കാദമിക് ഡയറക്ടർ  മുഹമ്മദ് ജൗഹർ കെ.കെ, ഐ ടി എം ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ.പി.പി മജീദ് ,ടി ടി ഐ പ്രിൻസിപ്പൽ രാധാകൃഷ്ണൻ മാസ്റ്റർ, ഐ ടി എം പബ്ലിക് സ്കൂൾ വൈസ് പ്രിൻസിപ്പൽ സ്റെബിൻ ആൻ്റണി , ഹിറാ ചാരിറ്റബിൾ ട്രസ്റ്റ് ട്രഷറർ ശ്രീ മുനീർ മേനോത്,ഹിറാ ചാരിറ്റബിൾ ട്രസ്റ്റ് വൈസ് ചെയർമാൻ പി.പി സിദ്ധിഖ് എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.
ചടങ്ങിൽ ഹിറാ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ശ്രീ മുനീർ കെ.കെ സ്വാഗതവും ഹിറാ ചാരിറ്റബിൾ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റീ അബ്ദുൽ ജബ്ബാർ നന്ദിയും പറഞ്ഞു.

Previous Post Next Post