കരയിടിച്ചിൽ ഭീതിയിൽ പാമ്പുരുത്തി ദ്വീപ് ; CPIM കൊളച്ചേരി ലോക്കൽ കമ്മിറ്റി സംഘം പാമ്പുരുത്തി സന്ദർശിച്ചു
പാമ്പുരുത്തി :- CPIM കൊളച്ചേരി ലോക്കൽ കമ്മിറ്റി സംഘം പാമ്പുരുത്തി സന്ദർശിച്ചു. പുഴ കരയെടുത്ത് അപകടാവസ്ഥയിലായ വീട്ടുകാരുമായി ചർച്ച നടത്തി. അടിയന്തിരമായും പുഴ ഭിത്തി സംരക്ഷിക്കാൻ വേണ്ട നടപടികൾ ത്വരിതപെടുത്താൻ ഇടപെടൽ ഉണ്ടാകുമെന്ന് അറിയിച്ചു. ഏരിയാ കമ്മിറ്റി അംഗം എം. ദാമോദരൻ , ലോക്കൽ സിക്രട്ടറി ശ്രീധരൻ സംഘമിത്ര, ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ.രാമകൃഷ്ണൻ മാസ്റ്റർ , കുഞ്ഞിരാമൻ പി പി കൊളച്ചേരി , സി സത്യൻ ,ഷഫീർ പാമ്പുരുത്തി എന്നിവർ സംഘത്തിലുണ്ടായി