DYFI കൊളച്ചേരി നോർത്ത് മേഖല സമ്മേളനം സംഘടിപ്പിച്ചു


കൊളച്ചേരി :- DYFI കൊളച്ചേരി നോർത്ത് മേഖല സമ്മേളനം കരിങ്കൽക്കുഴിയിൽ സഖാവ് ധീരജ് രക്തസാക്ഷി നഗറിൽ വെച്ച് നടന്നു.  DYFI കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം അഖിൽ.പി ബാബു ഉദ്ഘാടനം ചെയ്തു.  സി സജിത്ത് സമ്മേളനത്തിന്റെ താത്കാലിക അധ്യക്ഷനായി. സംഘാടക സമിതി ചെയർമാൻ സി.രെജു കുമാർ സ്വാഗതം പറഞ്ഞു.

ബ്ലോക്ക്‌ കമ്മിറ്റി അംഗങ്ങളായ ജിനില, ഹിതുൻ, ഹൃതിക്, രാജേഷ് പി.സി എന്നിവർ പങ്കെടുത്തു.

മേഖല കമ്മിറ്റിയുടെ പുതിയ ഭാരവാഹികൾ

 പ്രസിഡണ്ട് - പി.അക്ഷയ്

 സെക്രട്ടറി - സി.അഖിലേഷ്

 ട്രഷറർ - എം.ശ്രീജിഷ

ജോയിന്റ് സെക്രട്ടറി - മിഗിൽ പി.പി, സ്മിത ടി.ഒ 

വൈസ് പ്രസിഡണ്ട് - ആദർശ്. പി , ലിജിന.ടി എന്നിവരെ തെരഞ്ഞെടുത്തു.



Previous Post Next Post