മയ്യിൽ ഗ്രാമപഞ്ചായത്ത് സംരംഭകത്വ ബോധവൽക്കരണ ശില്പശാല ആഗസ്ത് 10 ന്
മയ്യിൽ :- ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും മയ്യിൽ ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സംരംഭകത്വ ബോധവൽക്കരണ ശില്പശാല ആഗസ്ത് 10 വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 ന് ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് നടക്കും. പഞ്ചായത്ത് പ്രസിഡന്റ് എം.വി അജിത ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് എ. ടി രാമചന്ദ്രൻ അധ്യക്ഷത വഹിക്കും.വ്യവസായ വകുപ്പ് പ്രതിനിധികൾ, മയ്യിൽ റൈസ് പ്രൊഡ്യൂസർസ് കമ്പനി സി. ഇ. ഒ യു.ജനാർദ്ദനൻ എന്നിവർ ക്ലാസ് കൈകാര്യം ചെയ്യും.