കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് മിഷൻ ഇന്ദ്രധനുഷ് പ്രോഗ്രാം


കുറ്റ്യാട്ടൂർ :- മിഷൻ ഇന്ദ്രധനുഷ് (IMI) പ്രോഗ്രാം  പഞ്ചായത്ത്‌ തല ഉദ്ഘാടനം പഴശ്ശി പള്ളിക്ക് സമീപം (ഫാത്തിമ മൻസിൽ) വെച്ച്  കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിജിലേഷ് നിർവഹിച്ചു.  ഒന്നാം വാർഡ് മെമ്പർ യൂസഫ് പാലക്കൽ അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫിസർ ഡോ. നിഖില IMI യെ കുറിച്ച് വിശദീകരിച്ചു. JPHN പത്മിനി. പി, അതുല്യ. പി. പി, ആശാവർക്കർമാർ എന്നിവർ പങ്കെടുത്തു. JPHN ജിജിന സ്വാഗതവും  HI ഇൻചാർജ് മനോജ്‌ കുമാർ നന്ദിയും പറഞ്ഞു. 

തുടർന്നും IMI യുടെ ഭാഗമായി ഇനിയും കുത്തിവെപ്പ് എടുക്കാത്ത കുട്ടികൾക്ക് 09/08/2023 ബുധനാഴ്ച കുടുംബരോഗ്യ കേന്ദ്രം കുറ്റ്യാട്ടൂരിൽ വാക്സിനേഷൻ നൽകുന്നതാണ്.

Previous Post Next Post