മയ്യിൽ :- മയ്യിൽ ഗണേശസേവാ സംഘത്തിന്റെ നേതൃത്വത്തിൽ ആഗസ്റ്റ് 19 , 20 തീയ്യതികളിൽ ഗമയ്യിൽ കേന്ദ്രീകരിച്ച് ഗണേശോത്സവം നടക്കും.. എട്ടാം മൈൽ സിദ്ധിവിനായക ക്ഷേത്രത്തിന് സമീപത്ത് ആഗസ്റ്റ് 19 ന് വൈകുന്നേരം 5.30 ന് വിഗ്രഹ പ്രതിഷ്ഠയും തുടർന്ന് കർപ്പൂര ആരതിയും വിനായക ചതുർത്ഥി നാളായ 20 ന് ഞായറാഴ്ച്ച രാവിലെ 5.30 ന് അഷ്ടദ്രവ്യ ഗണപതി ഹോമവും ഉണ്ടാകും.
വൈകുന്നേരം 4.30 ന് വിഗ്രഹ നിമഞ്ജന രഥയാത്രയായി മയ്യിൽ പട്ടണത്തിലൂടെ പറശ്ശിനിക്കടവ് പാലത്തിനു അടുത്ത് നണിയൂർ നമ്പ്രം പുഴയിൽ ഭക്ത്യാദര പൂർവ്വം വിഗ്രഹനിമഞ്ജന കർമ്മങ്ങൾ നടക്കും.