കൊളച്ചേരി :കൊളച്ചേരി എ.യു.പി സ്കൂളിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. പ്രധാനാധ്യാപിക സി. എം പ്രസീത ടീച്ചർ പതാക ഉയർത്തി യോഗ പരിപാടികൾ പിടിഎ പ്രസിഡണ്ട് അലി അക്ബർ നിസാമിയുടെ അധ്യക്ഷതയിൽ കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു.
പി .പി വിനോദ് കുമാർ , രേഷ്മ .പി ,സജിത . എസ് , എം താരാ മണി ടീച്ചർ, മുൻ HM സി.വിജയൻ മാസ്റ്റർ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. സഹീർ മാസ്റ്റർ നന്ദി പറഞ്ഞു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. പായസവിതരണവും നടത്തി.