മാണിയൂർ : കൂവച്ചിക്കുന്ന് നൻമ സ്വയം സഹായ സംഘം മെമ്പർമാരായിരുന്ന വാഴയിൽ അശോകൻ, സി.പ്രകാശൻ എന്നിവരുടെ സ്മരണയ്ക്കായി കൂവച്ചിക്കുന്നിൽ നൻമ സംഘത്തിൻ്റെ പേരിൽ നിർമ്മിച്ച ബസ്സ് വെയിറ്റിംങ്ങ് ഷെൽട്ടർ കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.നിജിലേഷ് ഉദ്ഘാടനം ചെയ്തു. കെ.രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.
കെ.ബാലകൃഷ്ണൻ, കുനിയിൽ ദിനേശൻ എന്നിവർ സംസാരിച്ചു. നൻമ സംഘം പ്രസിഡണ്ട് കെ.വിനോദ് കുമാർ സ്വാഗതവും സെക്രട്ടറി പി.എം രഞ്ചിത്ത് കുമാർ നന്ദിയും പറഞ്ഞു.