ലെൻസ്ഫഡ് കൊളച്ചേരി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു


കൊളച്ചേരി :- ലെൻസ്ഫഡ് കൊളച്ചേരി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ലെൻസ്‌ഫെഡ് കണ്ണൂർ ഏരിയാ കമ്മിറ്റി പ്രസിഡൻ്റ് റിഗേഷ് ബാബു ദേശീയ പതാക ഉയർത്തി. പതാക വന്ദനത്തിന് ശേഷം പരിപാടി ഉദ്ഘാടനം ചെയ്തു. ലെൻസ്ഫെഡ് കൊളച്ചേരി യൂണിറ്റ് പ്രസിഡൻ്റ് ബാബു പണ്ണേരിയുടെ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ലെൻസ്‌ഫെഡ് കൊളച്ചേരി യൂണിറ്റ് എക്സിക്യൂട്ടിവ് അംഗം ഷംന പി.വി  സ്വാതന്ത്ര്യം നേടി തന്ന ധീര യോദ്ധാക്കൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ച് സ്വാതന്ത്ര്യ ദിന സന്ദേശം അറിയിച്ചു .

തുടർന്ന് മയ്യിൽ സാംസ് ഹാളിൽ വച്ച് സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം സംഘടിപ്പിച്ചു. ലെൻസ്ഫെഡ് കൊളച്ചേരി യൂണിറ്റ് എക്സിക്യൂട്ടിവ് അംഗം അഞ്ജുവിൻ്റെ നിയന്ത്രണത്തിൽ നടന്ന മത്സരത്തിൽ നവനീത് ഒന്നാം സ്ഥാനവും അരുൺ അജയൻ രണ്ടാം സ്ഥാനവും നേടി.വിജയികൾക്കുള്ള സമ്മാനദാനം ലെൻസ്ഫെഡ് കൊളച്ചേരി യൂണിറ്റ് പ്രസിഡൻ്റ് ബാബു പണ്ണേരി നിർവഹിച്ചു.ചടങ്ങിൽ നിഖിൽ പി, രജിൻ പി രാജ്,സിമി, അഞ്ജു സി ഒ എന്നിവർ സംസാരിച്ചു. കൊളച്ചേരി യൂണിറ്റ് സെക്രട്ടറി ധനീഷ് കെ.വി സ്വാഗതവും നിവ നന്ദിയും പറഞ്ഞു.



Previous Post Next Post