കണ്ണാടിപ്പറമ്പ് : കണ്ണാടിപ്പറമ്പ് ദാറുല്‍ ഹസനാത്ത് ഇസ്ലാമിക് കോളേജ് വിദ്യാര്‍ത്ഥി യൂണിയന്‍ അഹ്‌സാസി(അല്‍ ഹസനാത്ത് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍)ന്റെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി സംഘടിപ്പിച്ചു. അഴീക്കോട് മണ്ഡലം എം.എല്‍.എ. കെ.വി സുമേഷ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ദാറുല്‍ ഹസനാത്ത് പ്രിന്‍സിപ്പാള്‍ സയ്യിദ് അലി ബാഅലവി തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. ഹസനാത്ത് ജനറൽ സെക്രട്ടറി കെ.എന്‍ മുസ്തഫ സ്വാതന്ത്ര്യദിന സന്ദേശം നൽകി. നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ. രമേശന്‍, റിട്ടേർഡ് കേണല്‍ പ്രഭാകരന്‍ കണ്ണാടിപ്പറമ്പ് എന്നിവര്‍ മുഖ്യാതിഥികളായി.
കെ.പി അബൂബക്കര്‍ ഹാജി, എ.ടി മുസ്തഫ ഹാജി, അനസ് ഹുദവി, ശരീഫ് മാസ്റ്റര്‍, ഖാലിദ് ഹാജി, മായിന്‍ മാസ്റ്റര്‍, കബീര്‍ കണ്ണാടിപ്പറമ്പ, ഈസ പള്ളിപ്പറമ്പ, റഫീഖ് ഹുദവി എന്നിവര്‍ ആശംസ നടത്തി. അബദുല്‍ അസീസ് ബാഖവി, ഉനൈസ് ഹുദവി, ഫാറൂഖ് ഹുദവി, സ്വാലിഹ് ഹുദവി, റസാഖ് ഹാജി പുതിയ തെരു, സലീം ഹുദവി എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
യൂണിയൻ സെക്രട്ടറി പി.പി ബിലാൽ സ്വാഗതവും മജീദ് ഹുദവി നന്ദിയും പറഞ്ഞു.