കൊളച്ചേരി :- കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. കമ്പിൽ mn ചേലേരി സ്മാരക മന്ദിരത്തിൽ ദേശീയ പതാക ഉയർത്തി. ആഘോഷ പരിപാടികൾ മുൻ കൊളച്ചേരി ബ്ലോക്ക് പ്രസിഡണ്ട് കെ.എം ശിവദാസൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് കെ.ബാലസുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു.
ദളിത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ദാമോദരൻ കൊയിലേരിയൻ, സുനിത അബൂബക്കർ, കെ.പി കമാൽ , കെ.അച്ചുതൻ, കെഎസ്‌യു പഞ്ചായത്ത് പ്രസിഡണ്ട് ആദിത്യൻ, എ.ഭാസ്കരൻ, കെ.പി മുസ്തഫ തുടങ്ങിയവർ ആശംസയർപ്പിച്ചു സംസാരിച്ചു.
മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ ടി.പി സുരേഷ് സ്വാഗതവും സി.കെ സിദ്ദിഖ് നന്ദിയും പറഞ്ഞു. തുടർന്ന് പായസ വിതരണവും നടന്നു. പരിപാടിക്ക് മണ്ഡലം ജനറൽ സെക്രട്ടറി എം.ടി അനീഷ് ,പി .പി ശാദുലി, സംഗീത് ഭാസ്കർ ,പി കെ .പി ഫൈസൽ, മുഹമ്മദ് കുഞ്ഞി, വത്സൻ പാട്ടയം, തുടങ്ങിയവർ നേതൃത്വം നൽകി.