പള്ളിപ്പറമ്പ് :- തൈലവളപ്പ് റൗളത്തുൽ ജന്ന മദ്രസയിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. കമ്മിറ്റി ജനറൽ സെക്രട്ടറി അബ്ദുൽ ഗഫൂർ ഹാജി പതാക ഉയർത്തി. മഹല്ല് ഖത്തീബും മദ്രസ പ്രധാന അധ്യാപകനുമായ സിദ്ധീഖ് ഹുദവി സ്വാതന്ത്ര്യദിന സന്ദേശം നൽകി.
മദ്രസ അധ്യാപകരായ സി.പി അബ്ദുൽ ഖാദിർ മൗലവി, അബ്ദുൽ അസീസ് ലത്തീഫി, കമ്മിറ്റി ഭാരവാഹികളായ അഷ്‌റഫ് ഹാജി, അബ്ദുൽ അസീസ് ഹാജി, മൂസ ഹാജി, മെമ്പർമാരായ മുസ്തഫ വി. കെ , മുഹമ്മദ് കെ.പി, മഹമൂദ് വി.കെ, റഹീം.പി , RJM GCC വൈസ് പ്രസിഡന്റ് ഷംസു കോയാട്ട്, കമ്മിറ്റി മുൻ ഖജാഞ്ചി ഹംസ കേളമ്പേത്ത്, രക്ഷിതാക്കളും വിദ്യാർത്ഥികളും പങ്കെടുത്തു. മധുര വിതരണവും നടത്തി.