നാറാത്ത്:-കമ്പിൽ മാപ്പിള ഹയർ സെക്കന്റ്റി സ്കൂൾ,1986-87, SSC ബാച്ച് "സൗഹൃദം "വാട്സാപ് കൂട്ടായിമയുടെ ആഭിമുഖ്യത്തിൽ, SSLC,,+2,Degree, മറ്റു വിദ്യാഭ്യസ മേഖലകളിൽ വിജയിച്ചവരെ അനുമോദിച്ചു, നാറാത്ത് മുച്ചിലോട്ട് ഓഡിറ്റോറി യത്തിൽ നടന്ന പരിപാടി, സ്കൂൾ റിട്ടയർ ഹെഡ് മാസ്റ്റർ, ശ്രീ. പീ. വീ. വേണുഗോപാലൻ മാസ്റ്റർ ഉത്ഘാടനം ചെയ്തു. ഗ്രൂപ്പ് പ്രസിഡന്റ് ഷാജി അദ്ധ്യക്ഷതവഹിച്ചു, കെ. റീന സ്വാഗതം പറഞ്ഞു. ഗ്രൂപ്പ് സെക്രെട്ടറി ഖൈയിരുന്നിസ റിപ്പോർട്ട് അവതരിപ്പിച്ചു. പ്രകാശൻ, സി വി, രതീഷ് പി പി, രാജേഷ്. എം, രേഷ്മ പി എം, തുടങ്ങിയവർ പ്രസംഗിച്ചു. സി വി പ്ര ശാന്തൻ നന്ദി പറഞ്ഞു.