പള്ളിപ്പറമ്പ് :- ബാലസംഘം, DYFI, മഹിളാ അസോസിയേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണോത്സവം ആഗസ്ത് 31 വ്യാഴാഴ്ച കാവുംചാലിൽ വെച്ച് നടക്കും. വിവിധ കലാ കായിക പരിപാടികൾ അരങ്ങേറും.
വൈകുന്നേരം 5 മണിക്ക് ബ്രാഞ്ച് പരിധിയിലെ കാവുംചാൽ, പള്ളിപ്പറമ്പ്, എ പി സ്റ്റോർ, കോടിപ്പൊയിൽ പ്രദേശങ്ങളിലെ SSLC, പ്ലസ് ടു, LSS, USS വിജയികളെ അനുമോദിക്കും.വിജയികൾക്കുള്ള സമ്മാനവിതരണവും നടത്തും. DYFI കണ്ണൂർ ജില്ലാ പ്രസിഡന്റ് മുഹമ്മദ് അഫ്സൽ ഉദ്ഘാടനം ചെയ്യും. തുടർന്ന് സിനിമാറ്റിക് ഡാൻസ് അരങ്ങേറും.
അനുമോദനത്തിന് ബ്രാഞ്ച് പരിധിയിലുള്ള കുട്ടികൾ ആഗസ്ത് 25 ന് മുൻപായി താഴെ കാണുന്ന നമ്പറിൽ പേര് രെജിസ്റ്റർ ചെയ്യേണ്ടതാണ് .
9895490344 , 9747707904