പറശ്ശിനിക്കടവ് :- പറശ്ശിനി മടപ്പുരയിൽ നിറകതിർ സമർപ്പണം നടന്നു. നിറകതിർ കെട്ടുകൾ പാരമ്പര്യ അവകാശി മടപ്പുരയുടെ ശ്രീകോവിലിൽ എത്തിച്ചു. രാവിലെ 9.25-നും 10നും ഇടയിൽ കതിർ കുലകൾ ശ്രീകോവിലിന് അകത്തേക്ക് കയറ്റി. പറശ്ശിനി മടപ്പുര മടയൻ പി.എം സതീശൻ ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിച്ചു.