കണ്ണാടിപ്പറമ്പ് :- വള്ളുവൻകടവ് ശ്രീ മുത്തപ്പൻ മടപ്പുര ഉത്തര കേരള ജലോത്സവം 2023 സംഘാടക സമിതി യോഗം കെ.വി സുമേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് കെ.രമേശൻ അദ്ധ്യക്ഷത വഹിച്ചു.
യോഗത്തിൽ ട്രസ്റ്റിയും സംഘാടക സമിതി ചെയർമാൻ കൂടിയായ എ.അച്യുതൻ , കല്ല്യാശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി റഷീദ, റിട്ട. ഡെപ്യൂട്ടി കളക്ടർ രവീന്ദ്രനാഥ് ചേലേരി, ട്രസ്റ്റി ബോർഡ് അംഗം എ. ബാലകൃഷ്ണൻ, പ്രോഗ്രാം ചെയർമാൻ കെ.വി.മുരളീമോഹനൻ, ശശിധരൻ നായർ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് സമ്മാനകൂപ്പൺ വിതരണോദ്ഘാടനം കെ.അനീഷ്കുമാറിന് നൽകി കെ.വി സുമേഷ് എം.എൽ.എ നിർവ്വഹിച്ചു.