കയരളം എ.യു.പി സ്കൂളിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു


മയ്യിൽ :- കയരളം എ യു പി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം വിപുലമായ രീതിയിൽ ആഘോഷിച്ചു. ഹെഡ്മിസ്ട്രസ് ഇ.കെ രതി ടീച്ചർ പതാക ഉയർത്തി. എം നിധീഷിന്റെ അധ്യക്ഷതയിൽ  കെ. ശാലിനി സ്വാതന്ത്ര്യദിനാഘോഷം ഉദ്ഘാടനം ചെയ്തു.

എസ് എസ് ജി കൺവീനർ കെ പി കുഞ്ഞികൃഷ്ണൻ, പൂർവ അധ്യാപിക, ശ്രീമതി കെ‌സി രമണി ടീച്ചർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. സ്വാതന്ത്ര്യത്തിന്റെ നാൾ വഴികൾ എന്ന വിഷയത്തിൽ പി ദിലീപന്‍ മാസ്റ്റർ കുട്ടികൾക്ക് ക്ലാസ് നൽകി. ത്രിവർണം എന്ന പേരിൽ കുട്ടികൾ തയ്യാറാക്കിയ പാറ്റേണുകളുടെ പ്രദർശനം സിആർസി കോഡിനേറ്റർ രേഷ്മ സി കെ ഉദ്ഘാടനം ചെയ്തു.

സ്വാതന്ത്ര്യമൃതം എന്ന പേരിൽ കുട്ടികൾ തയ്യാറാക്കിയ മാസിക പ്രകാശനം മദർ പി ടി എ പ്രസിഡണ്ട് രമ്യ പ്രസാദ് നിർവഹിച്ചു. തുടർന്ന് പൂർവ വിദ്യാർത്ഥികളുടെ ദേശഭക്തിഗാലാ പനവും കുട്ടികളുടെ നൃത്തശില്പവും അരങ്ങേറി. സ്വാതന്ത്ര്യ സമരം ചിത്രങ്ങളിലൂടെ (freedom wall) സംഘടിപ്പിച്ചു

Previous Post Next Post