പ്രധാന അധ്യാപിക കുഴഞ്ഞ് വീണ് മരിച്ചു

 


ചക്കരക്കൽ:-ഇരിവേരി ഈസ്റ്റ് എൽ പി സ്കൂളിലെ പ്രധാന അധ്യാപിക കൊല്ലൂന്നുമ്മൽ വീട്ടിൽ സമൂദി ടീച്ചർ (43) ആണ് സ്കൂൾ മുറ്റത്ത് കുഴഞ്ഞ് വീണത്. ചൊവ്വാഴ്ച വൈകുന്നേരം നാലരയോടെ ആണ് സംഭവം. ഉടൻ ചക്കരക്കല്ലിലെ സ്വകാര്യ ആശുപത്രിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കിഡ്നി സംബന്ധമായ അസുഖത്തിന് ചികിത്സയിൽ ആയിരുന്നു.

റിട്ട. വില്ലേജ് അസിസ്റ്റന്റ് ഇരിവേരിയിലെ മന്ദമ്പേത്ത് ഫൽഗുനൻ - റിട്ട. ഇരിവേരി ഈസ്റ്റ് എൽ പി സ്കൂൾ അധ്യാപിക ഗിരിജ ദമ്പതികളുടെ മകളാണ്. ഭർത്താവ് കൊല്ലൂന്നുമ്മൽ ശ്രീശൻ (മാനേജർ, ഗോകുലം കല്യാണ മണ്ഡപം ചക്കരക്കൽ). മക്കൾ: അവനിത, അർപ്പിത (അഞ്ചരക്കണ്ടി ഹൈസ്കൂൾ വിദ്യാർത്ഥികൾ). സഹോദരങ്ങൾ: സുജൻ (ഗൾഫ്), സന്ദീപ് (ചെന്നെ).

ഇന്ന് രാവിലെ 8 മണി മുതൽ 10 മണി വരെ തലമുണ്ടയിലെ വീട്ടിലും തുടർന്ന് 11 മണി വരെ ഇരിവേരിയിലെ വീട്ടിലും പൊതുദർശനം നടക്കും. തുടർന്ന് പയ്യാമ്പലത്ത് സംസ്കാരം.

Previous Post Next Post