മയ്യിൽ ലയൺസ് ക്ലബ് ഭാരവാഹികൾ സ്ഥാനമേറ്റു


മയ്യിൽ :- ലയൺസ് ക്ലബ് ഓഫ് മയ്യിലിന്റെ 2023- 24 വർഷത്തെ ഭാരവാഹികളായ് പി കെ നാരായണൻ ( പ്രസിഡന്റ്) ബാബു പണ്ണേരി (സെക്രട്ടറി) രാജീവ് മാണിക്കോത്ത് (ട്രഷറർ) എന്നിവരെ വീണ്ടും തെരഞ്ഞെടുത്തു. 
ക്ലബ് പ്രസിഡന്റ് പി കെ നാരായണന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ മുഖ്യാതിഥിയും, ഇൻസ്റ്റലേഷൻ ഓഫീസറുമായ 2'nd VDG ലയൺ രവി ഗുപ്ത ഉത്ഘാടന കർമ്മം നിർവ്വഹിച്ചു. 

തുടർന്ന് SSLC, Plus 2 ,USS ,BDS പരീക്ഷകളിൽ ഉന്നതവിജയം നേടിയ ക്ലബ് അംഗങ്ങളുടെ മക്കളേയും, ബെസ്റ്റ് ഇന്നോവേഷൻ ഹെൽത്ത് കെയർ ആയി തെരഞ്ഞെടുത്ത ക്ലബ് വൈസ് പ്രസിഡന്റ് നിരൂപ് മുണ്ടയാടനെ ആദരിക്കൽ, ക്ലബ് അംഗങ്ങളും, കുടുംബവും അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി മയ്യിൽ ലയൺസ് ക്ലബ്ബിന്റെ ഈ വർഷത്തെ സർവീസ് പ്രോജക്ടുകളായ കാഴ്ച വൈകല്യമുള്ള നിർധനരായ 50 വിദ്യാർത്ഥികൾക്കുള്ള സൗജന്യ കണ്ണട വിതരണം, സ്വന്തമായി ഭൂമിയും, വീടും ഇല്ലാത്ത നിരാലംബരുമായ ഒരാൾക്ക് വീട് നിർമ്മിച്ച് നൽകൽ എന്നീ പദ്ധതികളുടെ പ്രഖ്യാപനവും നടന്നൂ.

  ബാബു പണ്ണേരി, രാജീവ് എം, നിരൂപ്,ബാലകൃഷ്ണൻ പി പി, സുരേന്ദ്രൻ കെ പി, രാധാകൃഷ്ണൻ ടി വി എന്നിവർ സംസാരിച്ചു.








Previous Post Next Post