കണ്ണൂർ : ചാലാട് ബൈക്ക് വൈദ്യുത പോസ്റ്റിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവും മരിച്ചു. അഴീക്കോട് കല്ലടത്തോടിലെ പ്രണവ് (22) ആണ് മരിച്ചത്. അപകടത്തിൽ പ്രണവിന്റെ സുഹൃത്ത് ആയ കല്ലടത്തോടിലെ അതുലും (23) മരിച്ചിരുന്നു. ഇവരോടൊപ്പമുണ്ടായിരുന്ന ആറാങ്കോട്ടത്തെ അക്ഷയ് (23) പരിക്കേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞ ബുധനാഴ്ച ചാലാട് കനറാ ബാങ്കിന് സമീപത്തായിരുന്നു അപകടം. കണ്ണൂരിലേക്ക് വരികയായിരുന്ന ഇവർ സഞ്ചരിച്ച ബൈക്ക് എതിരെ വന്ന സ്കൂട്ടറിലും ബാങ്കിനടുത്ത് നിർത്തിയിട്ട ബൈക്കുകളിലും ഇടിച്ചാണ് റോഡിലെ പോസ്റ്റിലിടിച്ചതെന്ന് കരുതുന്നു.