കുറ്റ്യാട്ടൂർ:-കുടുംബസംഗമം എഫ്എസ്ഇടിഒ കുറ്റ്യാട്ടൂർ പഞ്ചായത്ത് കമ്മിറ്റി കുടുംബസംഗമം സംഘടിപ്പിച്ചു. സംഗമം എൻജിഒ യൂണിയൻ കണ്ണൂർ സൗത്ത് ഏരിയ സെക്രട്ടറി കെ.അജയകുമാർ ഉദ്ഘാടനം ചെയ്തു. ചെയർമാൻ ചെക്കിക്കുളം ഷാജി അധ്യക്ഷത വഹിച്ചു. അധ്യാപകരും ജീവനക്കാരും പങ്കെടുത്തു.
പഞ്ചായത്ത് കൺവീനർ ബി.കെ വിജേഷ് സ്വാഗതം പറഞ്ഞു. കെ.ശ്രീജ, ബാബുരാജ്, ദിനേശൻ, എം.പി രാജേഷ് എന്നിവർ സംസാരിച്ചു.