"വേളത്തപ്പൻ" സംഗീത ആൽബം പ്രകാശനം ചെയ്തു


മയ്യിൽ : അനിൽ.സി മയ്യിൽ രചനയും വിജേഷ് ചുഴലി ആലാപനവും സംഗീതസംവിധാനവും നിർവ്വഹിച്ച "വേളത്തപ്പൻ" സംഗീത ആൽബത്തിന്റ പ്രകാശന കർമ്മം വിനായക ചതുർത്ഥി ദിവസം വേളം ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ നിർവ്വഹിച്ചു.
ചടങ്ങിൽ ക്ഷേത്രം ഊരാളൻ ദാമോദരൻ നമ്പൂതിരി, എക്സിക്യൂട്ടീവ് ഓഫീസർ കെ. ശ്രീജിത്ത്, അനിൽ.സി മയ്യിൽ, കെ.വി കുഞ്ഞിരാമൻ, എ. കെ രാജ് മോഹൻ, പ്രഭാകരൻ.യു തുടങ്ങിയവർ പങ്കെടുത്തു.

Previous Post Next Post