മയ്യിൽ :- കോറളായി ആർ.പി. മുഹമ്മദ്കുഞ്ഞി ചാരിറ്റബിൾ സൊസൈറ്റി ഉന്നത വിജയികൾക്കുള്ള അനുമോദന സദസ്സ് സംഘടിപ്പിച്ചു. എ.ഐ.സി.സി മീഡിയ വക്താവ് ഡോ: ഷമ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ടി.നാസർ കോറളായി അധ്യക്ഷത വഹിച്ചു. കോറളായി തുരുത്തിയിലെ ഒഡേസ നാഷണൽ സർവകലാശാലയിൽ നിന്ന് എം.ബി.ബി.എസ് പൂർത്തിയാക്കിയ കെ.പി ഷഹാനക്ക് ഉപഹാര സമർപ്പണവും, SSLC, പ്ലസ് ടു ഉന്നത വിജയികൾക്ക് അനുമോദനവും നൽകി. രാധാകൃഷ്ണൻ മാണിക്കോത്ത് പ്രഭാഷണം നടത്തി.
കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.പി ശശിധരൻ, ഒ.ഗോപാലൻ, ഡി.സി.സി അംഗം അഡ്വ: കെ.സി ഗണേശൻ, കെ.സി രാജൻ, കെ.പി ചന്ദ്രൻ, ടി.വി അസൈനാർ, പി.പി മമ്മു, മുഹമ്മദ്കുഞ്ഞി എരിഞ്ഞിക്കടവ്, പ്രജീഷ് കോറളായി, കെ.കെ നിഷ എന്നിവർ സംസാരിച്ചു.