കമ്പിൽ:-എൻ വി എൻ അരിമ്പ്ര യുടെ കവിത സമാഹാരം പ്രകാശനം ചെയ്തു. കമ്പിൽ സംഘമിത്ര ഹാളിൽ നടന്ന പ്രകാശന ചടങ്ങിൽ, കേരള ക്ഷേത്ര കലാ അക്കാദമി സെക്രട്ടറി കൃഷ്ണൻ നടുവലത്ത് എഴുത്തുകാരൻ സി.വി സലാമിന് നൽകി കൊണ്ട് പ്രകാശനം ചെയ്തു ചടങ്ങിൽ വിനോദ് കെ നമ്പ്രം അധ്യക്ഷത വഹിച്ചു. ടി പി നിഷ പുസ്തക പരിചയം നടത്തി. പ്രദീപ് കുറ്റ്യാട്ടൂർ എസ് പി കൃഷ്ണ രാജ് എന്നിവർ ആശംസകൾ നേർന്നു, പുക സ മേഖല സെക്രട്ടറി എ അശോകൻ സ്വാഗതവും, എൻ വി എൻ അരിമ്പ്ര നന്ദിയും പറഞ്ഞു.