മയ്യിൽ ഗ്രാമപഞ്ചായത്ത് കർഷക ദിനാചരണം നടത്തി


മയ്യിൽ :- മയ്യിൽ ഗ്രാമപഞ്ചായത്ത് ചിങ്ങം ഒന്ന് കർഷക ദിനാചരണം നടത്തി. കണ്ണൂർ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ: കെ.കെ രത്ന കുമാരി ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് എം.വി അജിത അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗം ശ്രീജിനി, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ചെയർപേഴ്സൺ രേഷ്മ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എ. ടി  രാമചന്ദ്രൻ, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം എം.വി ഓമന, വികസന സ്റ്റാൻഡിങ്ങ് കമ്മിറ്റിയുടെ ചെയർപേഴ്സൺ പ്രീത, നെല്ല് ഉത്പാദക കമ്പനി മാനേജിങ് ഡയറക്ടർ ടി.കെ ബാലകൃഷ്ണൻ, CDS ചെയർപേഴ്സൺ രതി , വിവിധ ജന പ്രതിനിധികൾ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

പരിപാടിയിൽ വിവിധ കാർഷിക മേഖലകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കർഷകർ , പാടശേഖര സമിതി, കൃഷിക്കൂട്ടം എന്നിരെ ആദരിച്ചു. കാർഷിക ക്വിസ് മത്സരത്തിൽ വിജയം നേടിയ വിദ്യാർഥികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

കൃഷി ഓഫീസർ സ്വാഗതവും കൃഷിഭവൻ അസിസ്റ്റൻ്റ് കൃഷി ഓഫീസർ  അശോക് കുമാർ.കെ നന്ദിയും പറഞ്ഞു.

Previous Post Next Post