സയ്യിദ് ഹാശിം കുഞ്ഞി തങ്ങള്‍ എക്‌സലന്‍സി അവാര്‍ഡ് ഉസ്താദ് മാണിയൂർ അഹ്മദ് മൗലവിക്ക്

 


കണ്ണാടിപ്പറമ്പ്:- ദാറുല്‍ ഹസനാത്തിന്റെ ശില്‍പിയും ജില്ലാ നാഇബ് ഖാസിയും മത സാമൂഹിക സാംസ്‌കാരിക രംഗത്ത് നിറസാിധ്യവുമായിരു സയ്യിദ് ഹാശിം കുഞ്ഞി തങ്ങളുടെ പേരില്‍ ഏര്‍പ്പെടുത്തിയ എക്‌സലന്‍സി അവാര്‍ഡ് ഉസ്താദ് മാണിയൂർ അഹ്മദ് മൗലവിക്ക്. 

മത സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ രംഗത്തെ സംഭാവനകള്‍ പരിഗണിച്ച് കണ്ണാടിപ്പറമ്പ് ദാറുല്‍ ഹസനാത്ത് ഇസ്ലാമിക് കോംപ്ലക്‌സ് മാനേജിംഗ് കമ്മിറ്റിയാണ് അവാര്‍ഡ് ഏര്‍പ്പെടുത്തുന്നത്. സയ്യിദ് അലി ബാഅലവി തങ്ങള്‍, അബ്ദുറഹ്മാന്‍ കല്ലായി, അഡ്വ.പി.വി സൈനുദ്ദീൻ, അഡ്വ. കരീം ചേലേരി, കെ.എൻ മുസ്തഫ,കെ.പി അബൂബക്കര്‍ ഹാജി, സൈനുദ്ദീന്‍ ചേലേരി, പി.പി. ജമാല്‍, കബീര്‍ കണ്ണാടിപ്പറമ്പ് എിവരടങ്ങുന്ന ജൂറിയാണ് മാണിയൂർ അഹ്മദ് മൗലവിയെ തെരെഞ്ഞെടുത്തത്.  

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ അംഗവും പുറത്തീൽ മഖാം ശൈഖുമായ ഉസ്താദ് മാണിയൂർ അഹ്മദ് മൗലവി  സമസ്ത കണ്ണൂർ ജില്ല സെക്രട്ടറി, തൃക്കരിപ്പൂർ മുനവ്വിറുൽ ഇസ്ലാം ദഅവാ കോളേജ് പ്രിൻസിപ്പാൾ, മാണിയൂർ ശംസുൽ ഉലമ അക്കാദമി വഫിയ്യ കോളേജ് പ്രസിഡൻ്റ്, മാണിയൂർ മുസ്ലിം ജമാഅത്ത് പ്രസിഡൻ്റ്, പാറാൽ ബുസ്താനുൽ ഉലൂം അറബിക് കോളേജ് പ്രസിഡൻറ് എന്നീ സ്ഥാനങ്ങളും വഹിക്കുന്നു.

Previous Post Next Post