കൊളച്ചേരി ഗ്രാമപഞ്ചായത്ത് ഓണശ്രീ വില്ലേജ് ഫെസ്റ്റിവൽ ; ഉദ്ഘാടനം നാളെ



കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് ഓണശ്രീ വില്ലേജ് ഫെസ്റ്റിവലിന് നാളെ തുടക്കമാകും. ആഗസ്ത് 22 മുതൽ 28 വരെ കൊളച്ചേരി പഞ്ചായത്ത്‌ മിനി സ്റ്റേഡിയത്തിലാണ് ഫെസ്റ്റിവൽ നടക്കുക.ആഗസ്ത് 22 ചൊവ്വാഴ്ച വൈകുന്നേരം 3 മണിക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി അബ്ദുൾ മജീദിന്റെ അധ്യക്ഷതയിൽ കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ: ടി. ഒ മോഹനൻ ഉദ്ഘാടനം ചെയ്യും.

ഓണശ്രീയുടെ ഭാഗമായി നിരവധി കുടുംബശ്രീ ഉൽപ്പന്ന വിപണന സ്റ്റാളുകൾ, എക്സിബിഷനുകൾ, അഗ്രികൾച്ചറൽ ഫെസ്റ്റിവൽ, ഫുഡ് കോർട്ട്, അങ്കണവാടി - വയോജന - ഭിന്നശേഷി കലാമേളകൾ , നൃത്തസന്ധ്യ, സെമിനാറുകൾ, സാംസ്കാരിക സമ്മേളനം എന്നീ പരിപാടികൾ നടക്കും.

Previous Post Next Post