ചട്ടുകപ്പാറ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിന്റെയും ചെറുപഴശ്ശി നവകേരള ഗ്രന്ഥാലയത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ വായനപ്പൂരം സംഘടിപ്പിച്ചു
മയ്യിൽ :- ചട്ടുകപ്പാറ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിന്റെയും ചെറുപഴശ്ശി നവകേരള ഗ്രന്ഥാലയത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ വായനപ്പൂരം സംഘടിപ്പിച്ചു. നവകേരള ഗ്രന്ഥാലയത്തിൽ വെച്ച് നടന്ന പരിപാടി ചട്ടുകപ്പാറ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിൾ പ്രിൻസിപ്പൽ എ. വി ജയരാജൻ ഉദ്ഘാടനം ചെയ്തു. മയ്യിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ഖാദർ കാലടി അധ്യക്ഷത വഹിച്ചു. സി. കെ അനൂപ് ലാൽ പദ്ധതി വിശദീകരണം നടത്തി. നവകേരള ഗ്രന്ഥാലയം സെക്രട്ടറി പി. കുഞ്ഞികൃഷ്ണൻ സ്വാഗതവും രമിന പി. പി നന്ദിയും പറഞ്ഞു.