പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു


കണ്ണാടിപ്പറമ്പ്  :- കണ്ണാടിപ്പറമ്പ് ശ്രീ ധർമ്മശാസ്താ ക്ഷേത്ര ഭൂമി പാട്ടത്തിന് നൽകി പെട്രോൾപമ്പ് സ്ഥാപിക്കാനുള്ള ദേവസ്വം നടപടിക്കെതിരെ ക്ഷേത്രഭൂമി സംരക്ഷണ വേദിയുടെ നേതൃത്വത്തിൽ പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചു. ക്ഷേത്രകവാടത്തിനു മുന്നിൽ സഘടിപ്പിച്ച പരിപാടി അഡ്വ: കെ.ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.  ക്ഷേത്രഭൂമി സംരക്ഷണവേദി ചെയർമാൻ പി.സി ദിനേശൻ അധ്യക്ഷത വഹിച്ചു.

ക്ഷേത്രഭൂമിയുടെ പ്രകൃതി സൗന്ദര്യവും വിശാലതയും ശാന്തതയും കാത്തുസൂക്ഷിക്കണമെന്ന് യോഗം അധികൃതരോട് ആവശ്യപ്പെട്ടു. ക്ഷേത്രഭൂമി മറിച്ചു നൽകാൻ തയ്യാറാക്കുന്ന ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസറുടെ യും ട്രസ്റ്റി ബോർഡിന്റെയും ജീവനക്കാരുടെയും തെറ്റായ നടപടിയെ യോഗം വിമർശിച്ചു. എം.വി ജനാർദനൻ നമ്പ്യാർ, എം.വനജ, പി.ടി രത്നാകരൻ, എം.പ്രജിത്ത്, പി.പി സുധീർ, എൻ.ഇ ഭാസ്കര മാരാർ, ധന്യ സുധാകരൻ, കെ.കെ മധുസൂദനൻ എന്നിവർ സംസാരിച്ചു.

Previous Post Next Post