കണ്ണൂർ : കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി.) കണ്ണൂർ ജില്ലാ സമ്മേളനം നടത്തി. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡണ്ട് ആർ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. പാവങ്ങളെയും തൊഴിലാളികളെയും സംരക്ഷിച്ച പാർട്ടിയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്, തൊഴിലാളികൾ തൊഴിലിനോടൊപ്പം സംഘടനാ പ്രവർത്തനവും സജീവമായി കൊണ്ട് പോകണമെന്നും തൊഴിലാളികൾ കൃത്യമായി സംഘടനാ പ്രവർത്തനം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
കെ.സി. ഇ.സി.ജില്ലാ പ്രസിഡണ്ട് ഇ.കെ. മധു അധ്യക്ഷത വഹിച്ചു. കണ്ണൂർ മേയർ അഡ്വ. ടി.ഒ.മോഹനൻ ഉമ്മൻ ചാണ്ടി അനുസ്മരണ പ്രഭാഷണം നടത്തി.
ഐ.എൻ.ടി.യു.സി. ജില്ലാ പ്രസിഡണ്ട് ഡോ.ജോസ് ജോർജ് പ്ലാത്തോട്ടം, കെ.സി.ഇ.സി. സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് എസ്.ആർ.ഹാരിസ്, കൈപ്പള്ളി മാധവൻ കുട്ടി, നേതാക്കളായ സുരേഷ് ആമ്പക്കാട്ട്,സി.വി. ഭാവനൻ, വി.വി.ശശീന്ദ്രൻ, ഒ.കെ.പ്രസാദ്, കെ.സി. ബൈജു എന്നിവർ സംസാരിച്ചു. ജെ.സി.ഡാനിയൽ കാവ്യ ശ്രേഷ്ഠ പുരസ്കാര ജേതാവ് ദിനേശ് കാരന്തൂർ പഠന ക്ലാസ് എടുത്തു. തുടർന്ന് ഭാരവാഹി തെരഞ്ഞെടുപ്പും പ്രമേയാവതരണവും നടന്നു.
ഭാരവാഹികൾ
പ്രസിഡണ്ട് : ഇ.കെ മധു
ജനറൽ സെക്രട്ടറി : ഒ.കെ പ്രസാദ്
ട്രഷറർ : കെ.സി ബൈജു.
വൈസ് പ്രസിഡണ്ടുമാർ : കക്കോപ്രവൻ മോഹനൻ, എ. ബാലകൃഷ്ണൻ, ശരണ്യ.
ജോയിന്റ് സെക്രട്ടറിമാർ : വി.രാഹുൽ ,അതുല്യ കൃഷ്ണകുമാരി .
സമാപന സമ്മേളനം സംസ്ഥാന വൈസ് പ്രസിഡണ്ട് സന്തോഷ് ഏറാടിക്കുളങ്ങര ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി വിനോദ് പുഞ്ചക്കര അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ സുരേഷ് കൊല്ലം, കെ.വി.സന്തോഷ്, ഇ.എം.ഗിരീഷ് കുമാർ , സി.വി. അഖിൽ, വി. രാഹുൽ , സനാഥ് പയ്യന്നൂർ, എ.പ്രസന്നൻ, കൃഷ്ണകുമാർ കാഞ്ഞിലേരി, കക്കോപ്രവൻ മോഹനൻ എന്നിവർ സംസാരിച്ചു. വി.അഭിലാഷ് സ്വാഗതവും പി.വി സന്തോഷ് നന്ദിയും പറഞ്ഞു.