കരയിടിച്ചിൽ ഭീഷണിയിൽ പാമ്പുരുത്തി ദ്വീപ് ; ജില്ലാ കലക്ടർ സ്ഥലം സന്ദർശിച്ചു
പാമ്പുരുത്തി :- കരയിടിച്ചിൽ ഭീഷണി നേരിടുന്ന പാമ്പുരുത്തി ദ്വീപ് കണ്ണൂർ ജില്ലാ കലക്ടർ എസ്. ചന്ദ്രശേഖർ സന്ദർശിച്ചു. ഡെപ്യൂട്ടി കലക്ടർ കെ.വി ശ്രുതി, കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ മജീദ്, ജില്ലാ പഞ്ചായത്ത് മെമ്പർ മെമ്പർ കെ.താഹിറ, വാർഡ് മെമ്പർ അബ്ദുസലാം, കൊളച്ചേരി വില്ലേജ് ഓഫീസർ കെ. വി മഹേഷ്, മുസ്ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് എം.അബ്ദുൽ അസീസ്, മുസ്ലിം ലീഗ് ശാഖാ പ്രസിഡണ്ട് വി.പി അബ്ദുൽ ഖാദർ, സെക്രട്ടറി അമീർ ദാരിമി മറ്റ് സാമൂഹിക പ്രവർത്തകരും ഒപ്പം ഉണ്ടായിരുന്നു.