കണ്ണാടിപ്പറമ്പ് : പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന എൽ.എസ്.എസ് പരീക്ഷയിൽ നൂറിൽ നൂറ് വിജയം കൈവരിച്ച് കണ്ണാടിപ്പറമ്പ് എൽ.പി സ്കൂൾ. വിദ്യാലയത്തിൽ നിന്ന് പരീക്ഷ എഴുതിയ മൂന്ന് വിദ്യാർത്ഥികളിൽ മൂന്ന് പേരും വിജയം കരസ്ഥമാക്കി. ഇശാൻ.കെ സുധീഷ് , ആദിത്ത്.എ, തൻമയ ഉണ്ണി എന്നിവരാണ് എൽ.എസ്.എസ് സ്കോളർഷിപ്പ് കരസ്ഥമാക്കിയത്. മുൻ വർഷങ്ങളിലും എൽ.എസ്.എസ് പരീക്ഷയിൽ മികച്ച വിജയമാണ് സ്കൂൾ നേടിയത്.
ചിട്ടയായ പഠന പ്രവർത്തനങ്ങളും പ്രത്യേക കോച്ചിംഗ് ക്ലാസുകൾ സംഘടിപ്പിച്ചുമാണ് മികച്ച വിജയം നേടാനായത്. വിജയികൾക്ക് വിപുലമായ അനുമോദനം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് അധ്യാപകരും പി.ടി.എ ഭാരവാഹികളും സ്കൂൾ സംരക്ഷണ സമിതിയും.