കുറ്റ്യാട്ടൂർ :- പഴശ്ശി എ.എൽ.പി സ്കൂളിൽ ഓണാഘോഷവും LSS വിജയികൾക്കുള്ള അനുമോദനവും നടത്തി. വാർഡ് മെമ്പർ യൂസഫ് പാലക്കൽ LSS വിജയികളായ ദേവദർശ് സി, ഹിബ ഫാത്തിമ എന്നിവരെ മൊമെൻ്റോ നൽകി അനുമോദിച്ചു. പി ടി എ പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. ജേതാക്കൾക്ക് ക്യാഷ് പ്രൈസ് സമ്മാനിച്ചു.
തുടർന്ന് പൂക്കള മത്സരം തിരുവാതിരക്കളി,ഓണപ്പാട്ട്, നൃത്താവിഷ്കാരം , തുടങ്ങിയ കലാപരിപാടികൾ അരങ്ങേറി. കായിക മത്സരങ്ങളും നടത്തി. പിടിഎ പ്രസിഡന്റ് ഹാരിസ്.കെ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ഓണസദ്യയും ഉണ്ടായിരുന്നു.
ഹെഡ്മിസ്ട്രസ് കെ.പി രേണുക സ്വാഗതവും SRG കൺവീനർ പി.എം ഗീതാബായ് ടീച്ചർ നന്ദിയും പറഞ്ഞു.