കുറ്റ്യാട്ടൂർ :- USS പരീക്ഷയിൽ കുറ്റ്യാട്ടൂർ കെ.എ.കെ.എൻ.എസ് എ.യു.പി സ്കൂളിന് മികച്ച നേട്ടം.സ്കൂളിൽ നിന്നും പരീക്ഷയെഴുതിയ ആറ് വിദ്യാർത്ഥികൾ USS സ്കോളർഷിപ്പിന് അർഹത നേടി. അമിഷ.പി, ശിവന്യ.എ, ഗോപിക.എം ശശിധരൻ, അങ്കിത് .പി , നമ്രത ഷാജി, ദേവിക.ആർ എന്നിവരാണ് വിജയം നേടിയത്.