കൊളച്ചേരി : സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്ര ഗവ: നയങ്ങൾക്കെതിരെ ആഗസ്ത് 18 ന് നടക്കുന്ന രാജ്ഭവൻ മാർച്ചിൻ്റെ പ്രചരണാർത്ഥം രണ്ട് ദിവസങ്ങളിലായി ജില്ലയിൽ പര്യടനം നടത്തുന്ന വാഹന പ്രചരണ ജാഥക്ക് കൊളച്ചേരിമുക്കിൽ സ്വീകരണം നൽകി. കെ.രാമകൃഷ്ണൻ മാസ്റ്റർ അധ്യക്ഷനായി.
കൺവീനർ ഇ.പി.ജയരാജൻ സ്വാഗതം പറഞ്ഞു. ജാഥാ ലീഡർ കെ.വി പ്രജീഷ്, ജാഥാ മാനേജർ എം.എം മനോഹരൻ, ആർ.വി രാമകൃഷ്ണൻ, സുനിൽകുമാർ, കെ.ദീപ തുടങ്ങിയവർ സംസാരിച്ചു.