മാണിയൂർ :- കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് വാർഡ് 11 തണ്ടപ്പുറം സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ പ്രഖ്യാപനം പ്രസിഡണ്ട് പി.പി റെജി നിർവ്വഹിച്ചു . വാർഡ് മെമ്പർ കെ.കെ.എം ബഷീർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. വാർഡ് കോഡിനേറ്റർ ഒ.ബാലകൃഷ്ണൻ മാസ്റ്റർ റിപ്പോർട്ട് അവതരിപ്പിച്ചു.
പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ പി.പ്രസീത, പഞ്ചായത്ത് ഡിജിറ്റൽ സാക്ഷരത കോഡിനേറ്റർ ടി. രാജൻ മാസ്റ്റർ എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു. പഠിതാക്കളും R P മാരും അനുഭവങ്ങൾ പങ്കുവെച്ചു. R P മാർക്ക് മൊമന്റോ നൽകി ആദരിച്ചു. വാർഡ് വികസന സമിതി കൺവീനർ കെ. രാമചന്ദ്രൻ സ്വാഗതവും കുടുംബശ്രീ CDS മെമ്പർ കെ.പ്രമീള നന്ദിയും പറഞ്ഞു.