കൊളച്ചേരി :- ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ചെറുപ്പകാലം മുതലേ ഖദർ വസ്ത്രം ധരിക്കുന്ന കെ.സി സോമൻ നമ്പ്യാരെ കേരള ഖാദിഗ്രാമ വ്യവസായ ബോർഡിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ ആദരവ് നൽകി.
ഖാദി ബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ, ഖാദി ബോർഡ് മെമ്പർ ശിവരാമൻ എക്സ് എം.പി, മറ്റ് ഖാദി ബോർഡ് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.