മയ്യിൽ :-മുല്ലക്കൊടി ടേർണിങ് പോയിൻ്റ് കുറ്റിച്ചിറ, അമിഗോസ് കുറ്റിച്ചിറ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ഓണാഘോഷം 2023 'തകർത്തോണം' സംഘടിപ്പിച്ചു.
പരിപാടിയുടെ ഭാഗമായി കുട്ടികളും മുതിർന്നവരും പങ്കെടുത്ത നിർവധി കലാ-കായിക മത്സരങ്ങൾ, പൂക്കള മത്സരം, കമ്പവലി, പായസ വിതരണം എന്നിവ നടന്നു. സമാപന സമ്മേളനത്തിൽ വിജയികൾക്ക് സമ്മാന വിതരണവും നിർവഹിച്ചു.