ട്രാവൽ ഏജൻസികളെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ പ്രതി കണ്ണൂരിൽ അറസ്റ്റിൽ
കണ്ണൂർ :- ട്രാവൽ ഏജൻസികളെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ പ്രതി കണ്ണൂരിൽ നിന്ന് അറസ്റ്റിളായി. തമിഴ്നാട് പളനി സ്വദേശി പി.കാർത്തിക്കിനെയാണ് ടൗൺ ഇൻസ്പെക്ടർ പി.എ ബിനുമോഹനും സ്ക്വാഡും അറസ്റ്റ് ചെയ്തത്. കണ്ണൂർ, കാസർകോട്, കോഴിക്കോട്, തൃശൂർ, എറണാകുളം ജില്ലകളിലായി ഇയാൾ 30 ലക്ഷത്തിലധികം രൂപയുടെ തട്ടിപ്പാണ് നടത്തിയത്. വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് പ്രതി പിടിയിലായത്.