കമ്പിൽ:-കമ്പിൽ മാപ്പിള ഹയർ സെക്കൻ്ററി സ്ക്കൂൾ 1996 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികൾ ചങ്ങാതിക്കൂട്ടം 96 സംഗമം ഇന്നലെ (31- ആഗസ്റ്റ് - 2023) പൂതപ്പാറയിലെ സാന്ത്വനം വയോജന കേന്ദ്രത്തിൽ വെച്ച് നടന്നു. NSG കമാൻഡർ ശൗര്യചക്ര പി.വി മനേഷ്ഉദ്ഘാടനം ചെയ്തു. സാന്ത്വനത്തിലെ അന്തേവാസികൾക്ക് ഓണക്കോടി സമ്മാനിച്ചു. നവീൻ പനങ്കാവ് പരിപാടിയുടെ അവതാരകനായി. പൂർവ്വ വിദ്യാർത്ഥികളൊപ്പം അന്തേവാസികളും കലാപരിപാടിയിൽ പങ്കാളികളായി